382 കോടിയുടെ അഴിമതി; കെജ്രിവാളിനെതിരേ കോണ്‍ഗ്രസ്

ഡല്‍ഹിയിലെ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല. ആശുപത്രികളില്‍ മതിയായ ജീവനക്കാര്‍ ഇല്ല. ആശുപത്രികള്‍ക്കയി ചിലവഴിച്ച തുക രേഖകളില്‍ മാത്രമൊതുങ്ങുകയാണ്.

author-image
Prana
New Update
liquor policy case

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് എതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്‍രെ ആരോഗ്യമേഖലയില്‍ നടന്നത് വലിയ അഴിമതിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതു സംബന്ധിച്ച അഴിമതികള്‍ ഒരോന്നായി പുറത്ത് വിടുമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹിയിലെ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല. ആശുപത്രികളില്‍ മതിയായ ജീവനക്കാര്‍ ഇല്ല. ആശുപത്രികള്‍ക്കയി ചിലവഴിച്ച തുക രേഖകളില്‍ മാത്രമൊതുങ്ങുകയാണ്. അരവിന്ദ് കെജ്രിവാളിനെതിരെ 14 സി എ ജി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും അജയ് മാക്കന്‍ പറഞ്ഞു.കെജ്രിവാളുമായി ചില അഴിമതികള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നും വരും ദിവസങ്ങളില്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അജയ് മാക്കന്‍ പറഞ്ഞു. അഴിമതിയ്ക്കെതിരെ പോരാടുമെന്ന് പറഞ്ഞാണ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് ഡല്‍ഹിയുടെ ഭരണം പിടിച്ചെടുത്തത്. അന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നത് കോണ്‍ഗ്രസിനെതിരായ സിഎജി റിപ്പോര്‍ട്ടായിരുന്നു. ഇന്ന് അതേ കെജ്രിവാളിനെതിരെ 14 സിഎജി റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഇതിന് എന്ത് മറുപടിയുണ്ടെന്നും അജയ് മാക്കന്‍ ചേദിച്ചു.

Kejriwal