ഉത്തരാഖണ്ഡിലെ ഭീംതലിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭീംതല്‍ ടൗണിന് സമീപത്തായിരുന്നു അപകടം. അല്‍മോറയില്‍ നിന്ന് ഹല്‍ദ്വാനിയിലേക്ക് പോവുകയായിരുന്നു ബസ്. 1500 അടി താഴ്ചയുള്ള തോട്ടിലേക്കാണ് ബസ് പതിച്ചത്.വീഴ്ചയുടെ ആഘാതത്തില്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണാണ് പലര്‍ക്കും പരുക്കേറ്റത്. പോലീസും എസ് ഡി ആര്‍ എഫ് സംഘവും അഗ്നിശമനസേനാ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നടുക്കവും അനുശോചനവും രേഖപ്പെടുത്തി.