കാര്‍ഷിക മന്ത്രാലയം അഞ്ച് വര്‍ഷത്തിനിടെ പാഴാക്കിയത് 49,449 കോടി രൂപ. പണം ചെഴിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിന് ധനമന്ത്രാലയം പുതിയ ഫണ്ട് ഫ്ളോ സംവിധാനം സ്വീകരിച്ചതായും കേന്ദ്രം അറിയിച്ചു. ചെലവിന്റെ മന്ദത, വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലെ കാലതാമസം തുടങ്ങിയ ഘടകങ്ങളാണ് പണം വിനിയോഗിക്കുന്നതില്‍ കുറവ് വന്നതിന് കാരണമായി കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. 2018-19 നും 2022-23 നും ഇടയിലുള്ള വര്‍ഷങ്ങളിലെ 5,53,145.1 കോടി രൂപയാണ് വകയിരുത്തിയത്. പുതുക്കിയ എസ്റ്റിമേറ്റില്‍ ചെലവാക്കിയത് 5,03,696.1 കോടി രൂപയാണ്.
2018-19ല്‍ 21,537.83 കോടി രൂപയാണ് ഉപയോഗിക്കാത്തതായി കണ്ടെത്തിയത്. നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 2021-22ല്‍ 3,490.58 കോടി രൂപയാണ് ചെലവഴിക്കാതെ പോയത്. ഇതാണ് ചെലഴിക്കാതെ പോയ ഏറ്റവും കുറവ് തുക. പണം ചെഴിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിന് ധനമന്ത്രാലയം പുതിയ ഫണ്ട് ഫ്ളോ സംവിധാനം സ്വീകരിച്ചതായി കേന്ദ്ര കാര്‍ഷിക സഹമന്ത്രി രാംനാഥ് താക്കൂര്‍ പറഞ്ഞു