അന്ധേരി സെന്റ് കാതറിൻസ് ഹോമിൽ നിന്ന് 5 പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു;എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പരിശോധിച്ചപ്പോൾ, ജനാലയിൽ നിന്ന് ഗ്ലാസ് ചില്ലുകൾ നീക്കം ചെയ്ത ശേഷം പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടതായി കണ്ടെത്തി.

author-image
Honey V G
New Update
run away

മുംബൈ:അന്ധേരി വെസ്റ്റിലുള്ള സെന്റ് കാതറിൻസ് ഹോമിൽ നിന്ന് 15 നും 17 നും ഇടയിൽ പ്രായമുള്ള അഞ്ച് പെൺകുട്ടികൾ ഒളിച്ചോടി. എല്ലാവരും പ്രായപൂർത്തിയാകാത്തവരായതിനാൽ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അംബോലി പോലീസ് പറഞ്ഞു. എഫ്‌ഐആർ പ്രകാരം വ്യാഴാഴ്ച രാത്രി 10.30 നും വെള്ളിയാഴ്ച പുലർച്ചെ 2.30 നും ഇടയിൽ പെൺകുട്ടികൾ വാഷ്‌റൂമിന്റെ ജനാലയിലൂടെ രക്ഷപ്പെട്ടതായാണ് വിവരം. പെൺകുട്ടികൾ അധികനേരമായിട്ടും ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നപ്പോഴാണ് കെയർടേക്കർമാർക്ക് സംശയം തോന്നിയത്.പരിശോധിച്ചപ്പോൾ, ജനാലയിൽ നിന്ന് ഗ്ലാസ് ചില്ലുകൾ നീക്കം ചെയ്ത ശേഷം പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടതായി കണ്ടെത്തി.

Mumbai City