ന്യൂഡൽഹി: അഞ്ചുവയസ്സുകാരിയെ കഴുത്ത് ഞെരിച്ചുകൊന്ന അമ്മ അറസ്റ്റിൽ. ഡൽഹിയിലെ അശോക് നഗറിലാണ് സംഭവം. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചത്. പിതാവ് ഉപേക്ഷിച്ച കുട്ടി ഇതുവരെ മാതാവിന്റെ സംരക്ഷണയിൽ ആയിരുന്നു. ഇൻസ്റ്റാഗ്രാം വഴി രാഹുൽ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു യുവതി. എന്നാൽ വിവാഹം കഴിക്കാക്കാൻ യുവാവ് തയ്യാറായില്ല.കുട്ടിയെ സ്വീകരിക്കാൻ കഴിയില്ല എന്നതായിരുന്നു യുവാവും കുടുംബവും ഉന്നയിച്ചകാരണം. തുടർന്നാണ് അമ്മ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പൊലീസിന് മൊഴിനൽകി.
ഡൽഹിയിലേക്ക് കടന്നുവരുന്നതിനു മുൻപ് കുട്ടിക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമത്തിൽ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടേക്ക് വരും മുൻപ് ഹിമാചൽ പ്രാദേശിലായിരുന്നു കുടുംബം.അവിടെ വച്ചാണ് കുട്ടിക്ക് നേരെ ബന്ധുവിൽ നിന്നും അതിക്രമം ഉണ്ടാകുന്നത്. അതിനിടെയാണ് ദാരുണമായ ഈ സംഭവം.