മുംബൈയില്‍ ട്രെയിനില്‍നിന്ന് വീണ് 5 പേര്‍ക്ക് ധാരുണാന്ത്യം

പന്ത്രണ്ട് യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് വീണതായി റിപ്പോര്‍ട്ടുണ്ട്. ട്രെയിനിനുള്ളിലെ അമിതമായ തിരക്ക് കാരണം ആളുകള്‍ ഒരു കമ്പാര്‍ട്ടുമെന്റില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

author-image
Sneha SB
New Update
MUMBAI TRAIN ACCIDENT

മുംബൈ : മുംബൈ ലോക്കല്‍ ട്രെയിനില്‍നിന്ന് വീണ് 5 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം.മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് താനെയിലെ കസാര പ്രദേശത്തേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ മരിച്ചത്. പന്ത്രണ്ട് യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് വീണതായി റിപ്പോര്‍ട്ടുണ്ട്.
ട്രെയിനിനുള്ളിലെ അമിതമായ തിരക്ക് കാരണം ആളുകള്‍ ഒരു കമ്പാര്‍ട്ടുമെന്റില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. അമിത തിരക്ക് കാരണം യാത്രക്കാര്‍ വാതിലുകളില്‍ തൂങ്ങിക്കിടന്നാണ് യാത്രചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ .റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

mumbai accidental death