/kalakaumudi/media/media_files/2025/06/28/tata-sons-trust-2025-06-28-17-04-39.png)
മുംബൈ :അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനും ബി.ജെ. മെഡിക്കല്‍ കോളജ്, സിവില്‍ ആശുപത്രി എന്നിവ നവീകരിക്കാനും ടാറ്റാ സണ്‍സ് 500 കോടി രൂപ ചെലവഴിച്ച് പ്രത്യേക ട്രസ്റ്റ് രൂപീകരിക്കുന്നു. തകര്‍ന്ന വിമാനത്തിന്റെ പേരായ എഐ 171 എന്നു പേരിട്ടിരിക്കുന്ന ട്രസ്റ്റിനെ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ നയിക്കുമെന്നാണു സൂചന. ടാറ്റ സണ്‍സും എയര്‍ ഇന്ത്യയും ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് 1.25 കോടി രൂപ വീതം നഷ്ടപ രിഹാരം നേരത്തേ പ്രഖ്യാപിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ - 74% ഓഹരി പങ്കാളിത്തം ടാറ്റാ സണ്‍സിനാണ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (25%), എയര്‍ ഇന്ത്യ എംപ്ലോയീ ട്രസ്റ്റ് (1%) എന്നിവരാണ് മറ്റ് ഉടമസ്ഥര്‍.
2008ല്‍ താജ് ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ മരിച്ച വരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങളെ സഹായിക്കാനും രത്തന്‍ ടാറ്റയുടെ നേതൃത്വത്തില്‍ താജ് പബ്ലിക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റ് രൂപീകരിച്ചിരുന്നു.