/kalakaumudi/media/media_files/2024/12/28/uu8Abk0yNL0EdfcKmqBV.jpg)
കുളുവിലെ സ്‌കീ റിസോര്‍ട്ടായ സോളാങ് നവയില്‍ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ പോലീസ് രക്ഷപ്പെടുത്തി. സോളാങ് നാലയില്‍ ആയിരത്തോളം വാഹനങ്ങള്‍ കുടങ്ങിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി കുളു പോലീസ് പറഞ്ഞു.
മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 1000 ഓളം ടൂറിസ്റ്റ് വാഹനങ്ങളും മറ്റ് വാഹനങ്ങളും സോളംഗ് നാലയില്‍ കുടുങ്ങിയതായും ഈ വാഹനങ്ങളില്‍ ഏകദേശം 5000 വിനോസഞ്ചാരികളുണ്ടായിരുന്നതായും വാഹനങ്ങളും വിനോദസഞ്ചാരികളെയും കുളു പോലീസ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും കുളു പോലീസ് പറഞ്ഞു.