ജമ്മു കശ്മീരിലെ ലേയിൽ സ്വകാര്യ യാത്രാബസ് ഗർത്തത്തിലേക്ക് മറിഞ്ഞ് ആറു മരണം. 22 പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ ഉടൻ തന്നെ ലേയിലെ ജില്ലാ ആശുപത്രിയിലും സൈനിക ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ​ഗുരുതരമാണ്.ലേയിൽ നിന്ന് കിഴക്കൻ ലഡാക്കിലേക്ക് പോകുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. 200 മീറ്റർ താഴ്ചയുള്ള ഗർത്തത്തിലാണ് ബസ് പതിച്ചത്. പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രികളിൽ എത്തിച്ചത്. ലേയിലെ ഒരു സ്കൂളിലെ ജീവനക്കാർ കല്യാണചടങ്ങിൽ പങ്കെടുക്കാനായി ബസിൽ പോവുകയായിരുന്നു.
കശ്മീരിൽ ബസ് മറിഞ്ഞു 6 മരണം
ലേയിൽ നിന്ന് കിഴക്കൻ ലഡാക്കിലേക്ക് പോകുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. 200 മീറ്റർ താഴ്ചയുള്ള ഗർത്തത്തിലാണ് ബസ് പതിച്ചത്. പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രികളിൽ എത്തിച്ചത്.
New Update
00:00/ 00:00
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
