/kalakaumudi/media/media_files/2025/07/17/nasik-accident-2025-07-17-12-00-31.jpg)
നാസിക് : മഹാരാഷ്ട്രയിലെ നാസിക്കില്‍ ബുധനാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് മരണം.മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും രണ്ട് വയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്.ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡരികിലെ കനാലിലേക്ക് മറിയുകയായിരുന്നു. ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.പരിക്കേറ്റവരെ നാസിക് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബന്ധുവിന്റെ മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് ഏഴ് യാത്രക്കാരുമായി മടങ്ങുകയായിരുന്ന കാറാണ് അപകട്ടില്‍പ്പെട്ടത്.കാറിന്റെ അകത്ത് കുടുങ്ങിയതിനാല്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല,അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്.