കനത്തമഴ: ഹൈദരാബാദിൽ  മതിൽ തകർന്ന് ഒരു കുട്ടിയുൾപ്പടെ ഏഴുപേർ മരിച്ചു

അതിശക്തമായ മഴ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ പെയ്തിരുന്നു. മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടാകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.

author-image
Vishnupriya
Updated On
New Update
hyderabad rain

കനത്ത മഴയെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടപ്പോൾ

ഹൈദരാബാദ്: ചൊവ്വാഴ്ചയുണ്ടായ കനത്തമഴയില്‍, ഹൈദരാബാദില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ മതില്‍ തകര്‍ന്നുവീണ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാലുവയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. 

തെലങ്കാനയിലെ മെഡ്ച്ചാല്‍ മല്‍കജ്ഗിരി ജില്ലയിലെ ബാച്ചുപ്പള്ളിയിൽ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. ഒഡീഷ, ഛത്തീസ്ഗഢ് എന്നിവടങ്ങളില്‍നിന്നുള്ള അതിഥി തൊഴിലാളികളാണ് മരിച്ചതെന്ന് ബാച്ചുപള്ളി പോലീസ് അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.അതിശക്തമായ മഴ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ പെയ്തിരുന്നു. മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടാകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.

hyderabad heavy rain alert