സംഘർഷം; ഛത്തീസ്​ഗഢിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങളും മറ്റ് സാമഗ്രികളും പോലീസ് കണ്ടെത്തി. വൈകുന്നേരം വരെ ഏറ്റുമുട്ടൽ നടന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

author-image
Vishnupriya
New Update
maoist

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

റായ്പുർ: ഛത്തീസ്​ഗഢിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെ ട്രൈ ജംഗ്ഷനായ അബുജ്മദ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങളും മറ്റ് സാമഗ്രികളും പോലീസ് കണ്ടെത്തി. വൈകുന്നേരം വരെ ഏറ്റുമുട്ടൽ നടന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ ആരാണെന്ന് വ്യക്തമായിട്ടില്ല. രാവിലെ 11 മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് നാരായൺപൂർ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബസ്തർ, നാരായൺപൂർ, ദന്തേവാഡ എന്നിവിടങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഇന്ദ്രാവതി ഏരിയാ കമ്മിറ്റി അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

chhattisgarh maoists