7 pilgrims dead in stampede at baba siddhanth temple in bihar
ജെഹാനാബാദ്: ബീഹാറിലെ ജെഹാനാബാദ് സിദ്ധേശ്വരനാഥ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു.35 പേർക്ക് പരിക്കേറ്റതായാണ് വിവരം.മഖ്ദുംപൂർ ബ്ലോക്കിലെ വാനവർ കുന്നിലാണ് സംഭവം.പരിക്കേറ്റവർ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രിയിൽ ചികിത്സയിലാണ്.
ശ്രാവണ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച നടക്കുന്ന ദർശനത്തിന് ഞായറാഴ്ച രാത്രി മുതൽ സിദ്ധേശ്വരനാഥ ക്ഷേത്രത്തിൽ ധാരാളം ഭക്തർ എത്തിയിരുന്നു.തുടർന്ന് രാത്രി ഒരു മണിയോടെ തിക്കും തിരക്കുമായി.ചിലർ നിലത്ത് വീണതോടെ ക്ഷേത്രത്തിലുണ്ടായിരുന്നവരെല്ലാം ജീവരക്ഷാർഥം ഓടിയത് സ്ഥിതി വശളാക്കി.ഇതോടെ വീണവരുടെ ദേഹത്ത് ചവിട്ടേൽക്കുകയും ഏഴുപേർ മരണപ്പെടുകയുമായിരുന്നു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.