71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ' എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖര്‍ജിയെ മികച്ച നടിക്കുള്ള അവാര്‍ഡിനായി പരിഗണിക്കും. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു

author-image
Biju
New Update
FILM 2

ന്യൂഡല്‍ഹി: 2023ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 71-ാമത് ചിത്രപുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കുക. ഇതിനായുള്ള എന്‍ട്രികള്‍ 2024 സെപ്റ്റംബര്‍ 18 വരെ സ്വീകരിച്ചിരുന്നു. വൈകീട്ട് ആറ് മണിക്കാണ് പ്രഖ്യാപനം.

'മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ' എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖര്‍ജിയെ മികച്ച നടിക്കുള്ള അവാര്‍ഡിനായി പരിഗണിക്കും. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. അഷിമ ചിബ്ബര്‍ എഴുതി സംവിധാനം ചെയ്ത ഒരു കോടതിമുറി ചിത്രമാണ് 'മിസിസ് ചാറ്റര്‍ജി ്‌ െനോര്‍വേ'. 2011ല്‍ നോര്‍വീജിയന്‍ പൊലീസ് കുട്ടികളെ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ദമ്പതികളുടെ യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. 2023 മാര്‍ച്ച് 17നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

'12വേ ഫെയില്‍' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കുന്നത്. ഈ ചിത്രവും വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. ദാരിദ്ര്യത്തെ മറികടന്ന് ഐപിഎസ് ഓഫീസര്‍ പദവി നേടിയ മനോജ് കുമാര്‍ ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു '12വേ ഫെയില്‍'. വിധു വിനോദ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തത്.