/kalakaumudi/media/media_files/C5KGMThMgZWwUYF0ekET.jpg)
ചത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലിൽ 8 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂരിലെ ഗംഗലൂർ പൊലിസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ മാവോയിസ്റ്റുകളുണ്ടെന്ന സംശയത്തെ തുടർന്ന് തെരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു ഏറ്റുമുട്ടൽ. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പൊലിസ് ഫോഴ്‌സ് (സിആർപിഎഫ്), സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ) തുടങ്ങിയ സേനകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഓപ്പറേഷന്റെ ഭാഗമായത്. മാവോയിസ്റ്റുകളുടെ പടിഞ്ഞാറൻ ബസ്തർ ഡിവിഷന്റെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു ഓപ്പറേഷൻ.