സിക്ക വൈറസ്; മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത് 8 കേസുകള്‍

രാജ്യത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

author-image
anumol ps
New Update
zika virus

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയ്ക്കുള്‍പ്പെടെ എട്ട് പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി. രോഗം ബാധിച്ച ഗര്‍ഭിണികളെയും, അവരുടെ ഗര്‍ഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കണം, ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണം, ജനവാസ മേഖലകള്‍, ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും കീടങ്ങളെ തുരത്താനും, അണുമുക്തമാക്കാനും നടപടിയെടുക്കാനും ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. 

zika virus