പ്രളയക്കെടുതിയിൽ 85 മരണം; മോദി ഇന്ന് ഉത്തരാഖണ്ഡ് സന്ദർശിക്കും; ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന

85 dead in floods; Modi to visit Uttarakhand today; hints of announcing relief package

author-image
Devina
New Update
modi


ദില്ലി: ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. മണ്ണിടിച്ചിലുണ്ടായ ഉത്തരകാശി, ചമോലി ജില്ലകളിൽ മോദി വ്യോമ നിരീക്ഷണം നടത്തും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തും. സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും എന്നാണ് സൂചന. ഇതുവരെ 85 പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്തു മരിച്ചത്. കാണാതായ 94 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 2000 കോടിയോളം രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതയാണ് സർക്കാർ കണക്കുകൾ.