9 injured in LPG cylinder blast in Mumbai's Chembur area
മുംബൈയിലെ ചെമ്പൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ 10 പേര്‍ക്ക് പരുക്ക്. രാവിലെ എട്ട് മണിയോടെ മുംബൈ ഗോള്‍ഫ് ക്ലബിന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.സിലിണ്ടര്‍ പൊട്ടിത്തെറിയ്ക്ക് പിന്നാലെ വീടുകളിലേക്ക് തീപടര്‍ന്നു. ഇതേതുടര്‍ന്ന് ഫര്‍ണിച്ചറും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. മുംബൈ കോര്‍പറേഷനും അഗ്നിരക്ഷാ സേനയും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.