/kalakaumudi/media/media_files/2026/01/10/bus-kokka-2026-01-10-11-11-15.jpg)
ഷിംല: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 9 മരണം.
സോളനിൽ നിന്ന് ഹരിപൂർ ധറിലേക്ക് യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ നാല്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ ബസ് പൂർണ്ണമായും തകർന്നു.
അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
ജില്ലാ ഭരണകൂടവും പൊലീസും ഇടപെട്ട് രക്ഷാ പ്രവർത്തനം വേഗത്തിലാക്കി.
തകർന്ന ബസിന് അകത്ത് കുടുങ്ങിക്കിടന്ന നിലയിലായിരുന്നു നിരവധി പേർ.പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും അടിയന്തര ധനസഹായം അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
