പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 98.18 ശതമാനവും തിരികെ എത്തി: റിസര്‍വ് ബാങ്ക്

രണ്ട് മാസം കഴിഞ്ഞ് ഈ വര്‍ഷം ഫെബ്രുവരിയിലെത്തിയപ്പോള്‍ 6,471 കോടിയായി. 2023 ഒക്ടോബര്‍ 23 വരെ 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാന്‍ സാധിക്കുമായിരുന്നു.

author-image
Prana
New Update
RBI

പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 98.18 ശതമാനവും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്. ഇനി തിരികെ എത്താനുള്ളത് 6,471 കോടി രൂപ മാത്രം. 2000 രൂപ നോട്ടുകളുടെ തിരിച്ചെത്തല്‍ 100 ശതമാനത്തിലേക്ക് അടുക്കുകയാണെന്ന സൂചനയാണ് റിസര്‍വ് ബാങ്ക് നല്‍കുന്നത്. 2023 മെയ് 19 നാണ് 2000 രൂപയുടെ കറന്‍സി നോട്ടുകളുടെ വിനിമയം നിര്‍ത്തലാക്കുകയാണെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. 2023 മേയ് 19 ലെ കണക്കനുസരിച്ച് 3.56 ലക്ഷം കോടി 2000 രൂപ നോട്ടുകളാണ് വിപണിയില്‍ വിനിമയത്തിലുണ്ടായിരുന്നത്. ഇത് 2024 ഡിസംബര്‍ 31 ആയപ്പോഴേക്കും 6691 കോടിയായി കുറഞ്ഞു. രണ്ട് മാസം കഴിഞ്ഞ് ഈ വര്‍ഷം ഫെബ്രുവരിയിലെത്തിയപ്പോള്‍ 6,471 കോടിയായി. 2023 ഒക്ടോബര്‍ 23 വരെ 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നേരിട്ട് റിസര്‍വ് ബാങ് ഓഫീസുകളില്‍ മാത്രമേ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കൂ. അല്ലാത്ത പക്ഷം അവ എവിടെയും ഉപയോഗിക്കാനാവില്ല.രാജ്യത്ത് എവിടെ നിന്നും തപാല്‍ ഓഫീസുകള്‍ വഴി 2000 രൂപ നോട്ടുകള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനായി റിസര്‍ബാങ്ക് ഓഫീസുകളിലേക്ക് അയക്കാനുള്ള സൗകര്യം ലഭ്യമാണ്. തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളുരു ബെലാപുര്‍, രോപാല്‍, ഭുവനേശ്വര്‍, ചാണ്ഡിഗഡ്, ചെന്നൈ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പുര്‍, പാറ്റ്‌ന, ജമ്മു, കാണ്‍പുര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ഓഫീസുകള്‍ വഴി 2000 രൂപ നോട്ടുകള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ മറ്റ് കറന്‍സികളായി മാറ്റിയെടുക്കാനോ സാധിക്കും. 1000,500 നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചുകൊണ്ടുള്ള നോട്ട് നിരോധന പ്രഖ്യാപനത്തിന് പിന്നാലെ 2016 ലാണ് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകള്‍ വിപണിയില്‍ എത്തിച്ചത്.

RBI