14കാരനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഒന്‍പതാം ക്ലാസുകാരനായ തേജസാണ് കൊല്ലപ്പെട്ടത്. പിതാവ് രവികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.A 14-year-old boy was killed by his father

author-image
Prana
New Update
murder crime

ബെംഗളൂരുവില്‍ അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പഠിക്കാതെ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് കണ്ടിരുന്നതിനാണ് 14കാരനെ പിതാവ് കൊലപ്പെടുത്തിയത്.ഒന്‍പതാം ക്ലാസുകാരനായ തേജസാണ് കൊല്ലപ്പെട്ടത്. പിതാവ് രവികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു.
ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാലാണ് മൊബൈല്‍ഫോണില്‍ റീലുകള്‍ കണ്ടതെന്ന് കുട്ടി പറഞ്ഞെങ്കിലും രവികുമാര്‍ തേജസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പരുക്കേറ്റ 14കാരനെ വീട്ടിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

father murder