അഞ്ചാംനിലയില്‍നിന്ന് തൂണ് തകര്‍ന്ന്ദേഹത്തുവീണ് 15കാരിക്ക് ദാരുണാന്ത്യം

വി വി പുരത്തെ വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും കെംപഗൗഡ നഗര്‍ സ്വദേശിനിയുമായ തേജസ്വിനി റാവുവാണ് മരിച്ചത്.

author-image
Prana
New Update
death bangaluru

ബെംഗളൂരുവില്‍ ബഹുനില കെട്ടിടം നിര്‍മിക്കുന്നതിനുവേണ്ടി അഞ്ചാംനിലയില്‍ സ്ഥാപിച്ച മരത്തൂണ് തകര്‍ന്ന് ദേഹത്തേക്ക് വീണ് 15കാരിക്ക് ദാരുണാന്ത്യം. വി.വി പുരത്ത് നിര്‍മാണം നടക്കുകയായിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നാണ് തൂണ് തകര്‍ന്നുവീണത്. വി വി പുരത്തെ വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും കെംപഗൗഡ നഗര്‍ സ്വദേശിനിയുമായ തേജസ്വിനി റാവുവാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടമുണ്ടായത്. നാഷണല്‍ കോളേജ് മെട്രോ സ്‌റ്റേഷന് സമീപമുള്ള നാഷണല്‍ ഹൈസ്‌കൂള്‍ റോഡിലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്. ഈ സമയം സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് പോകുകയായിരുന്നു തേജസ്വിനി. തൂണ്‍ തകര്‍ന്ന് കുട്ടിയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഏറെ നേരം തൂണിനടിയില്‍ പെണ്‍കുട്ടി കുടുങ്ങിക്കിടന്നു. നാട്ടുകാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ തേജസ്വിനിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

death BANGALURU building construction