17 വയസ്സുകാരി ആൺകുഞ്ഞിന് ജന്മം നൽകി;സംഭവത്തിൽ സ്കൂൾ അധ്യാപകൻ പിടിയിൽ

പ്ലസ്‌ടുവിനു പഠിച്ചുകൊണ്ടിരിക്കെ രസതന്ത്ര അധ്യാപകൻ ആയിരുന്നു ജി മലർസെൽവൻ നിരന്തരം പീഡിപ്പിചിരുന്നു എന്നാണ് കുട്ടിയുടെ മൊഴി.

author-image
Subi
New Update
17

ചെന്നൈ:ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥി ആൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ സർക്കാർ സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കടലൂരിലെ സർക്കാർ സ്കൂൾ അധ്യാപകനാണ് അറസ്റ്റിൽ ആയത്. പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

 

പ്രസവത്തിനുശേഷം പെൺകുട്ടി മാതാപിതാക്കളോട് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടി പ്ലസ് ടു പഠനം പൂർത്തിയാക്കിയത് കടലൂരിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ഇവിടെ പഠിച്ചുകൊണ്ടിരിക്കെ രസതന്ത്ര അധ്യാപകൻ ആയിരുന്നു ജി മലർസെൽവൻ നിരന്തരം പീഡിപ്പിചിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. കെമിസ്ട്രി ലാബിൽ ആളില്ലാത്ത സമയങ്ങളിൽ ആയിരുന്നു പീഡനം. മാർച്ച് 18 ആണ് അവസാനമായി തന്നെ പീഡിപ്പിച്ചതെന്നും തുടർപഠനത്തിന് ചെന്നൈയിലെ നഴ്സിംഗ് കോളേജിൽ ചേർന്നതിന് പിന്നാലെ ഗർഭിണിയാണെന്ന് അറിഞ്ഞത്തോടെ ഭയന്ന് പോയെന്നും പെൺകുട്ടി വെളിപ്പെടുത്തി.

 

മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് കടലൂരിലെത്തി അമ്പതുകാരനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ അടക്കം ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Sexual Assault school teacher arrested pocso case