ദുബായ്-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ വെടിയുണ്ട കണ്ടെത്തി

ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിനുള്ളിലാണ് വെടിയുണ്ട കണ്ടെത്തിയത്. ദുബായ്-ഡല്‍ഹി എഐ916 വിമാനത്തിലെ സീറ്റിലെ പോക്കറ്റില്‍നിന്നാണ് ശുചീകരണത്തിനിടെ ജീവനക്കാര്‍ വെടിയുണ്ട കണ്ടെത്തിയത്.

author-image
Prana
New Update
air india

എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് വെടിയുണ്ട കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ഇന്ത്യ വിമാനത്തിനുള്ളിലാണ് വെടിയുണ്ട കണ്ടെത്തിയത്. ഒക്ടോബര്‍ 27-ാം തീയതിയായിരുന്നു സംഭവം.
ദുബായ്-ഡല്‍ഹി എഐ916 വിമാനത്തിലെ സീറ്റിലെ പോക്കറ്റില്‍നിന്നാണ് ശുചീകരണത്തിനിടെ ജീവനക്കാര്‍ വെടിയുണ്ട കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ആയുധ നിയമപ്രകാരം ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണികള്‍ തുടരുന്നതിനിടെയാണ് ഡല്‍ഹിയില്‍ എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് വെടിയുണ്ട കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തരഅന്താരാഷ്ട്ര വിമാനങ്ങളടക്കം 510ഓളം വിമാനങ്ങള്‍ക്ക് നേരേയാണ് ബോംബ് ഭീഷണിയുണ്ടായത്.

 

bullet found flight air india