കൊച്ചി : അമ്മ മരിച്ചതോടെ കസ്റ്റംസ് ഉദ്യോഗസ്ഥനും സഹോദരിയും വീടിനുള്ളിൽ മരിച്ച നിലയിൽ. പോസ്റ്റുമാർട്ടം റിപ്പോർട് വന്നാലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു എന്നാണ് പൊലീസ് പറയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പോസ്റ്റ്മാർട്ടം കഴിഞ്ഞ ശേഷം പൊലീസ് പരിശോധിക്കും.
ജാർഖണ്ഡ്ലെ റാഞ്ചി സ്വദേശിയായ യു.സി വിജയ്ക്കും ശകുന്തള അഗർവാളിനും 4 മക്കൾ ഉണ്ടായിരുന്നു. വളരെ ചെറിയ പ്രായത്തിലെ ശകുന്തളയ്ക്ക് ഭർത്താവിനെ നഷ്ട്ടപ്പെട്ടു. പിന്നീട് ബൊക്കൊറയിലെ അദ്ധ്യാപികയായിരുന്ന ശകുന്തള 4 മക്കളെയും വളർത്തിയത് ഒറ്റയ്ക്കു ആയിരുന്നു. മൂത്ത മകൾ വിവാഹം കഴിച്ചു ഇപ്പോൾ വിദേശത്ത് ആണ്.
മറ്റൊരു മകൻ അഞ്ചു വർഷങ്ങൾക്കു മുൻപ് മരിച്ചു. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ജോയിന്റ് കമ്മിഷണറായിരിക്കെയാണ് കഴിഞ്ഞ ഏപ്രിലിൽ മനീഷിനു കൊച്ചിയിലേക്ക് സ്ഥലമാറ്റം കിട്ടിയത്. സെന്‍ട്രൽ ജിഎസ്ടി ആന്‍ഡ് കസ്റ്റംസിന്റെ കൊച്ചി ഓഡിറ്റ് കമ്മീഷണറേറ്റിലെ അഡീഷനൽ കമ്മിഷണറായാണ് മനീഷിനു സ്ഥലം മാറ്റം ലഭിച്ചത്. കൊച്ചിയിലെത്തിയ മനീഷ് കസ്റ്റംസ് ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഈ സമയത്ത് അമ്മയും സഹോദരിയും കോഴിക്കോട് കസ്റ്റംസ് ക്വാർട്ടേഴ്സിലും കഴിഞ്ഞു. പിന്നീട് കാക്കനാട് ക്വാർട്ടേഴ്സ് കിട്ടിയതോടെയാണ് ഓഗസ്റ്റ് 30ന് സഹോദരിയും അമ്മയും കൊച്ചിയിലേക്ക് മാറിയത്.
മനീഷിന്റെ സഹോദരി ശാലിനിയ്ക്ക് ജെപിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്കു ലഭിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി അർജുൻ മുണ്ട ശാലിനി ഉൾപ്പെടെ 64 പേർക്ക് നിയമന ഉത്തരവ് നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പരീക്ഷയിൽ ക്രമക്കേട് കണ്ടു പിടിച്ച്തിനെ തുടർന്ന് ശാലിനിയ്ക്ക് ജോലി രാജി വയ്‌ക്കേണ്ടി വന്നു.
രാഷ്ട്രീയ നേതാക്കളും ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും അവരുടെ അടുത്ത ബന്ധുക്കൾക്ക് നിയമനം നൽകാൻ പരീക്ഷയിൽ ക്രമക്കേടു കാണിച്ചെന്നാണ് അന്ന് ആരോപണം ഉണ്ടായത്. ജാർഖണ്ഡ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. 12 വർഷത്തിനു ശേഷം കഴിഞ്ഞ നവംബറിൽ സിബിഐ അന്നത്തെ ജെപിഎസ്‍സി ചെയർമാൻ ഉൾപ്പെടെ ആദ്യ പരീക്ഷ ക്രമക്കേടിൽ 37 പേർക്കെതിരെയും രണ്ടാമത്തെ പരീക്ഷാ ക്രമക്കേടിൽ 60 പേർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു.
രണ്ടു മക്കളും എപ്പോഴും അമ്മയെ ആശ്രയിച്ചു ആണ് ജീവിച്ചിരുന്നത്. കേസിന്റെ ആവശ്യങ്ങൾക്ക് രണ്ട് ആഴ്ചയ്ക്ക് മുൻപ് മനീഷ് ജാർഖണ്ഡ്ൽ പോയിരുന്നു. രണ്ടു ദിവസം കഴിഞ്ഞു അദ്ദേഹം തിരിച്ചു വന്നു.
അതിനു ശേഷം മനീഷ് ഓഫീസിൽ പോയിട്ടില്ല. ബുധനാഴ്ച അമ്മയെ ഡോക്ടറെ കാണിക്കാൻ അപ്പോയിന്മെന്റ് എടുത്തിരുന്നു. ഒരാഴ്ച്ച കഴിഞ്ഞും ലീവ് കഴിഞ്ഞു മനീഷ് ഓഫീസിൽ വരാത്തതിനെ തുടർന്ന് ഡ്രൈവർ വിളിച്ചു നോക്കിയെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് ക്വാർട്ടേഴ്സിലേക്ക് പോയി നോക്കിയിരുന്നു. അവിടെ വച്ചു ദുർഗന്ധം വമിച്ചതോടെ ഡ്രൈവർ പോലീസിനെ വിളിക്കുകയിരുന്നു.