അമിത വേഗത്തിലെത്തിയ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

തെലുങ്ക് ടി.വി ചാനലിലെ ക്യാമറാമാനായ പ്രദീപ് (39) ആണ് അമിതവേഗതയിലെത്തിയ ബി.എം.ഡബ്ല്യു കാറിടിച്ച് മരിച്ചത്. ചെന്നൈ താംബരം ബൈപ്പാസിലാണ് അപകടമുണ്ടായത്.

author-image
Prana
New Update
ar

ചെന്നൈ നഗരത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ചു. തെലുങ്ക് ടി.വി ചാനലിലെ ക്യാമറാമാനായ പ്രദീപ് (39) ആണ് അമിതവേഗതയിലെത്തിയ ബി.എം.ഡബ്ല്യു കാറിടിച്ച് മരിച്ചത്. ചെന്നൈ താംബരം ബൈപ്പാസിലാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രദീപ് സഞ്ചരിച്ച ബൈക്കിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രദീപ് നൂറ് മീറ്ററോളം ദൂരേയ്ക്ക് തെറിച്ചുപോയി. അപകടത്തെ തുടര്‍ന്ന് കാര്‍ െ്രെഡവര്‍ വാഹനം ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇയാളെ കണ്ടുപിടിക്കാനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

 

journalist dead CHENNAI accident