സൈനികന്റെ ക്രൂരമര്‍ദ്ദനത്തില്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് ഗുരുതരപരിക്ക്

ശ്രീനഗറില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എസ്ജി-386 വിമാനത്തിന്റെ ബോര്‍ഡിങ് ഗേറ്റിലാണ് സംഘര്‍ഷത്തിന്റെ തുടക്കം. കയ്യില്‍ കിട്ടിയ പരസ്യ ബോര്‍ഡ് എടുത്താണ് സൈനിക ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ആക്രമിച്ചത്.

author-image
Biju
New Update
air

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ അമിത ലഗേജിന് ഫീസ് ചോദിച്ചതിന് സൈനിക ഉദ്യോഗസ്ഥന്‍ വിമാനക്കമ്പനി ജീവനക്കാരനെ മര്‍ദിച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ച് ജൂലൈ 26നായിരുന്നു സംഭവം. സൈനിക ഉദ്യോഗസ്ഥന്റെ ആക്രമണത്തില്‍ നാല് സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. തലയ്ക്കും നട്ടെല്ലിനുമാണ് പരുക്ക്. ഒടിവ് ഉള്‍പ്പെടെ ഗുരുതരമാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

ശ്രീനഗറില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എസ്ജി-386 വിമാനത്തിന്റെ ബോര്‍ഡിങ് ഗേറ്റിലാണ് സംഘര്‍ഷത്തിന്റെ തുടക്കം. കയ്യില്‍ കിട്ടിയ പരസ്യ ബോര്‍ഡ് എടുത്താണ് സൈനിക ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ആക്രമിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി സൈനികനെ പിടിച്ചുമാറ്റുകയായിരുന്നു. സംഘര്‍ഷത്തിന്റെ വിഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

spicejet