മുസ്ലിം യുവാവിനെ തല്ലിക്കൊന്നു

ഫിറോസ് ഖുറേഷിയെയാണ് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായത്.കൊലയാളികള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരമണ് പോലീസ് കേസ് എടുത്തത്. ആസൂത്രിതമായ കൊലപാതകമെന്ന് കുടുംബം ആരോപിച്ചു

author-image
Prana
New Update
attack

ഉത്തര്‍പ്രദേശിലെ ജലാലാബാദില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. ഗംഗ ആര്യനഗറില്‍ ജോലികള്‍ക്കായി പോയ ഫിറോസ് ഖുറേഷിയെയാണ് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായത്.കൊലയാളികള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരമണ് പോലീസ് കേസ് എടുത്തത്. ആസൂത്രിതമായ കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.മൂന്നാം വട്ടവും നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം രാജ്യത്ത് ഉടനീളം മുസ്്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുസ്്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം ആള്‍ക്കൂട്ടക്കൊലകള്‍ ആക്രമങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
തിരഞ്ഞെടുപ്പു ഫലം വന്നശേഷം എട്ട് ആള്‍ക്കൂട്ട കൊലകളും ആറ് ആള്‍ക്കൂട്ട ആക്രമങ്ങളും ന
ന്നു. ന്യൂനപക്ഷങ്ങളുടെ മൂന്ന് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.