ബിഹാര്‍ കോണ്‍ഗ്രസിന്റെ മറുകണ്ടം ചാടാനൊരുങ്ങി 6 എംഎല്‍എമാര്‍

എന്നാല്‍, ഇതെല്ലാം കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ തന്ത്രമെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാദം. ബിജെപി കിംവദന്തി പരത്തുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം കുമാര്‍ പറഞ്ഞു.

author-image
Biju
New Update
congress

പട്‌ന: ആര്‍ജെഡിക്കൊപ്പം അധികാരം പിടിക്കാമെന്നു മോഹിച്ച ബിഹാറില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പു കൂട്ടി എംഎല്‍എമാരുടെ അട്ടിമറി നീക്കം. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച 6 എംഎല്‍എമാരും എന്‍ഡിഎ പക്ഷത്തേക്ക് കൂടുമാറുമെന്നാണ് അഭ്യൂഹം. മകരസംക്രാന്തി ഇന്നലെ കഴിഞ്ഞതോടെ ശുഭകാലം ആരംഭിച്ചെന്നും ഏതുനിമിഷവും എംഎല്‍എമാരുടെ ചാഞ്ചാട്ടം പ്രതീക്ഷക്കണമെന്നുമാണ് ബിജെപി ക്യാംപില്‍ നിന്നു കേള്‍ക്കുന്നത്.

എന്നാല്‍, ഇതെല്ലാം കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ തന്ത്രമെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാദം. ബിജെപി കിംവദന്തി പരത്തുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം കുമാര്‍ പറഞ്ഞു.

എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം ശക്തമാണ്. കോണ്‍ഗ്രസിന്റെ 6 എംഎല്‍എമാരില്‍ കുറഞ്ഞത് 4 പേരെങ്കിലും ബിജെപിയുമായി ആശയവിനിമയം നടത്തിയെന്നും വിവരമുണ്ട്. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടു പാര്‍ട്ടി നടത്തുന്ന സമരപരിപാടികളെക്കുറിച്ചുള്ള ആലോചനായോഗത്തില്‍ കഴിഞ്ഞദിവസം 6 എംഎല്‍എമാരും വിട്ടുനിന്നു. ഇവര്‍ ജെഡിയുവിന്റെ ഭാഗമാകുമെന്നാണ് ഒരു വാദം.