ഇന്ത്യന്‍ ടീമിന് മുബൈയില്‍ ഉജ്ജ്വല സ്വീകരണം

വിക്ടറി പരേഡ് കാണാനായി ജനസാഗരമാണ് മറൈന്‍ ഡ്രൈവ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെ നീണ്ടുനില്‍ക്കുന്നത്.വാങ്കഡേ സ്റ്റേഡിയത്തിലേക്ക് സൗജന്യമായി പ്രവേശിക്കാന്‍ ആരാധകര്‍ക്ക് അനുമതിയുണ്ട്.

author-image
Prana
New Update
chamb-india
Listen to this article
0.75x1x1.5x
00:00/ 00:00

ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് മുബൈയില്‍ ഉജ്ജ്വല സ്വീകരണം.ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹൃദയഭൂമിയായ മുബൈയിലെക്കെത്തുന്ന ടീം അംഗങ്ങളെ വരവേല്‍ക്കാന്‍ ലക്ഷക ണക്കിനാളുകളാണ് വാങ്കെഡെ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത്.മൂന്നുമണിയോടെയാണ് ഡല്‍ഹിയില്‍ നിന്നും ലോകചാമ്പ്യന്മാര്‍ മുബൈയിലേക്ക് എത്തിയത്.താരങ്ങള്‍  മുബൈയിലെ മറൈന്‍ ഡ്രൈവില്‍ നിന്ന് വാങ്കഡേ സ്റ്റേഡിയത്തിലേക്ക് ഓപ്പണ്‍ ബസില്‍  വിക്ടറി പരേഡ് നടത്തും.വിക്ടറി പരേഡ് കാണാനായി ജനസാഗരമാണ് മറൈന്‍ ഡ്രൈവ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെ നീണ്ടുനില്‍ക്കുന്നത്.വാങ്കഡേ സ്റ്റേഡിയത്തിലേക്ക് സൗജന്യമായി പ്രവേശിക്കാന്‍ ആരാധകര്‍ക്ക് അനുമതിയുണ്ട്.ലോകകപ്പ് നേടി ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യന്‍ ടീമിന് പ്രധാനമന്ത്രി രാവിലെ ലോക് കല്ല്യാണ്‍ മാര്‍ഗിലുള്ള വസതിയില്‍ ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പമുള്ള
ടീമംഗങ്ങളുടെ കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. ടീമിനെ അഭിനന്ദിച്ച മോദി ഈ കിരീട വിജയം തുടരണമെന്നും ആവശ്യപ്പെട്ടു. ലോകചാമ്പ്യന്‍മാര്‍ക്കൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

cricket