ഡല്‍ഹി ഐഐടി ബോംബെയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ടെറസില്‍ നിന്ന് ചാടി മരിച്ചു.

ഡല്‍ഹിയില്‍ നിന്നുള്ള രോഹിത് സിന്‍ഹയാണ് (26) പുലര്‍ച്ചെ 2.30 ഓടെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്.

author-image
Sneha SB
New Update
IIT DEATH

മുംബൈ : ബോംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി യിലെ വിദ്യാര്‍ത്ഥി ശനിയാഴ്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്തു.ഡല്‍ഹിയില്‍ നിന്നുള്ള രോഹിത് സിന്‍ഹയാണ് (26) പുലര്‍ച്ചെ 2.30 ഓടെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ഹിരാനന്ദാനി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.സിന്‍ഹ ചാടുന്നത് കണ്ട മറ്റൊരു വിദ്യാര്‍ത്ഥിയാണ് വിവരം അറിയിച്ചത്.പൊവായ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടന്നുവരികയാണ്. 

suicide