നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തില്‍ കുഴഞ്ഞു വീണു മരിച്ചു

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ വച്ചായിരുന്നു അന്ത്യം.ബഹ്‌റൈനിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് മരിച്ചത്

author-image
Devina
New Update
akhil

ബഹ്‌റൈൻ: നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു. ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ ആണ് തൃശൂർ സ്വദേശിയായ യുവാവ് കുഴഞ്ഞു വീണത്.

 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ വച്ചായിരുന്നു അന്ത്യം.ബഹ്‌റൈനിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് മരിച്ചത്. യാത്രാമധ്യേ വിമാനത്തിൽ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.