/kalakaumudi/media/media_files/2025/09/10/amirkhan-2025-09-10-11-58-55.jpg)
സിതാരെ സമീൻ പെർ എന്ന സിനിമയിൽ കണ്ട ആമിർഖാൻ അല്ല ഇപ്പോൾ .അടുത്തിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ആമിർ അങ്കിൾ ബണ്ണിനെപ്പോലെ നന്നായി തടിച്ചിരിക്കുന്നു .മനഃപൂർവം തടിവെയ്പ്പിച്ചതാണെന്നായിരുന്നു സിനിമ മേഖലയിൽ ഉള്ളവർ പറയുന്നത് .ദാദ സാഹേബ് ഫാൽകെയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്കുവേണ്ടി തടികൂട്ടിയതാണത്രേ .ആമിറിന്റെ തടിയൻ ഫോട്ടോ പ്രചരിച്ചതോടെ ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ തല്ലുതുടങ്ങി .60 വയസ്സെത്തിയ ആമിർ തടിവെയ്ക്കുന്നത് പ്രായത്തിന്റെ പ്രശ്നമാണെന്ന് ചില വിമർശകർ .എന്നാൽ സിനിമയ്ക്കുവേണ്ടി തടികൂട്ടിയതാണെന്നും ആമിർ പഴയതുപോലെ തടികുറച്ചു എത്തുമെന്നു വാദിക്കുന്നവരും രംഗത്തെത്തി .