/kalakaumudi/media/media_files/3ei1nVXLHjzACLEkNW9U.jpg)
AAP against Bjp
ആം ആദ്മി പാര്‍ട്ടിയെ ലക്ഷ്യമിട്ട് ബിജെപി ഡല്‍ഹിയില്‍ ജലപ്രതിസന്ധി ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി ജല മന്ത്രി അതിഷി മര്‍ലേന ആരോപിച്ചു. ഹരിയാന സര്‍ക്കാര്‍ മുഖേനെ യമുന നദിയില്‍ നിന്ന് ഡല്ഹിയിയിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയതായും അതിഷി പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ബി ജെ പി ആം ആദ്മി പാര്‍ട്ടിയെ ലക്ഷ്യമിട്ട് ഗൂഢാലോചനകള്‍ നടത്തുകയാണെന്നും വാര്‍ത്താസമ്മേളനത്തിനിടെ അതിഷി ആരോപിച്ചു.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്തു. ഇതോടെ എ എ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അവതാളത്തിലായി. പിന്നീട് ഇടക്കാല ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തു വന്നതോടെ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എം പി യായ സ്വാതി മലിവാളിനെ ഉപയോഗിച്ച് കെജ് രിവാളിനെ തകര്‍ക്കാനും ബിജെപി ശ്രമിച്ചു. എന്നാല്‍ അതൊന്നും വിജയം കണ്ടില്ലെന്നും അതിഷി പറഞ്ഞു.