ട്രെയിനുകളില്‍ കയറി ഇറങ്ങി പ്രചാരണം നടത്തി എഎപി നേതാക്കള്‍

ആറ് ലക്ഷത്തോളം പേരാണ് പ്രതിദിനം മുംബൈയിലെ ലോക്കല്‍ ട്രയിനുകളില്‍ യാത്രചെയ്യുന്നത്.കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ട്രെയിനുകളില്‍ പ്രചാരണം നടത്തുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സഹായിക്കുമെന്ന് എ എ പി നേതാക്കള്‍ പറഞ്ഞു.

author-image
Sruthi
New Update
delhi-liquor-policy-case

AAP election campaign

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് പിന്തുണ തേടി എഎപി നേതാക്കള്‍ മുംബൈയിലെ ട്രെയിനുകളില്‍ ലഘുലേഖ വിതരണം ചെയ്തു. ആറ് ലക്ഷത്തോളം പേരാണ് പ്രതിദിനം മുംബൈയിലെ ലോക്കല്‍ ട്രയിനുകളില്‍ യാത്രചെയ്യുന്നത്.കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ട്രെയിനുകളില്‍ പ്രചാരണം നടത്തുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സഹായിക്കുമെന്ന് എ എ പി നേതാക്കള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന് ജാമ്യം ലഭിച്ചത് മോദി സര്‍ക്കാരിനെതിരെയുള്ള ജനരോഷം വര്‍ധിപ്പിച്ചതായി എ എ പി വിലയിരുത്തുന്നു. എ എ പി ക്കുള്ള ജനപിന്തുണ മുംബൈയിലെ ഇന്ത്യമുന്നണിയുടെ വിജയത്തിന് നിര്‍ണായകമാകുമെന്നും എ എ പി മുംബൈ പ്രസിഡന്റ് പ്രീതി ശര്‍മ പറഞ്ഞു.

 

AAP Party