സ്വാതി മാലിവാളിന്റെ പരാതി: കെജരിവാളിന്റെ പിഎ കുടുങ്ങും

സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തിരുന്നു. ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷകൂടിയായ സ്വാതി മാലിവാളിനെ തിങ്കളാഴ്ച രാവിലെ കെജരിവാളിന്റെ വസതിയില്‍വച്ച് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി

author-image
Web Desk
New Update
sw

AAP MP Swati Maliwal ‘assault case Arvind Kejriwals aide Bibhav Kumar booked

Listen to this article
0.75x 1x 1.5x
00:00 / 00:00

എഎപി എംപി സ്വാതി മാലിവാളിന്റെ പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. കെജ് രിവാളിന്റെ വസതിയില്‍ വെച്ച് പിഎ മര്‍ദിച്ചെന്ന എഎപി എംപി സ്വാതി മാലിവാളിന്റെ പരാതിയിലാണ് ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുന്നത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഡല്‍ഹി പൊലീസിന്റെ ഒരു സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തിരുന്നു. ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷകൂടിയായ സ്വാതി മാലിവാളിനെ തിങ്കളാഴ്ച രാവിലെ കെജരിവാളിന്റെ വസതിയില്‍വച്ച് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. സ്വാതി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്.

aap