ബിജെപി ഓഫിസിലേക്ക് പ്രതിഷേധം; ഡൽഹിയിൽ 144, എഎപി ആസ്ഥാനത്തിനു മുന്നിൽ കേന്ദ്രസേന

ആം ആദ്മി പാർട്ടിയുടെ ആസ്ഥാനത്തിനു മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.നിരവധി എഎപി നേതാക്കളെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബിജെപി ഓഫീസിന് പുറത്ത് പ്രകടനത്തിന് എഎപി ആഹ്വാനം ചെയ്തിരിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
DELHI

aap protest at bjp headquarters section 144 in delhi

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് നടത്താനിരിക്കെ ഡൽഹിയിൽ 144 പ്രഖ്യാപിച്ചു.മാർച്ച് നടത്താൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് ഡൽഹി പോലീസ്.ഇതെ തുടർന്ന് ഐടിഒയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചു.

ആം ആദ്മി പാർട്ടിയുടെ ആസ്ഥാനത്തിനു മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.നിരവധി എഎപി നേതാക്കളെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബിജെപി ഓഫീസിന് പുറത്ത് പ്രകടനത്തിന് എഎപി ആഹ്വാനം ചെയ്തിരിക്കുന്നത്.എന്നാൽ പ്രതിഷേധത്തിന് അനുമതി തേടിയിട്ടില്ലാത്തതിനാൽ എഎപിയുടെ മാർച്ച് അനുവദിക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതെസമയം എഎപി പാർട്ടി ആസ്ഥാനത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എത്തിയിട്ടുണ്ട്. എഎപി മന്ത്രിമാരും അദ്ദേഹത്തിനൊപ്പം പ്രതിഷേധത്തിൽ‌ പങ്കെടുക്കും.ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

എഎപിയുടെ വളർച്ചയിൽ മോദിക്ക് ആശങ്കയാണ്. അതിന്റെ ഭാഗമായാണു തന്നെയും മനീഷ് സിസോദിയെയും ജയിലിൽ അടച്ചത്. ഡൽഹിയിലും ഹരിയാനയിലും നല്ല ഭരണം നടത്താൻ ആം ആദ്മി പാർട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും പറഞ്ഞ കെജ്രിവാൾ ബിജെപിക്ക് അതിനു കഴിയില്ലെന്നും കൂട്ടിച്ചേർത്തു.വരുംകാല രാഷ്ട്രീയത്തിൽ ബിജെപിയുടെ ഏറ്റവും വലിയ എതിരാളിയായി ആം ആദ്മി പാർട്ടി മാറുമെന്ന ബോധ്യം പ്രധാനമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ ദരിദ്രർക്ക് രാജ്യം മുഴുവൻ സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ആയിരം രൂപ വീതം വനിതകൾക്ക് അവരുടെ അക്കൗണ്ടുകളിൽ എത്തിച്ചു നൽകുമെന്നും  കേജ്‌രിവാൾ വാ​ഗ്ദാനം നൽകി.കേജ്‌രിവാൾ സംസാരിക്കുന്നതിനിടെ അദ്ദേഹത്തിനെതിരെ സദസിൽനിന്നും പ്രതിഷേധമുണ്ടായി. പ്രതിഷേധിച്ചയാളെ പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

 

delhi BJP arvind kejriwal India News aap protest AAM AADMI PARTY (AAP) SECTION144