/kalakaumudi/media/media_files/qpPUW1ZjfsgvjXMAebfA.jpg)
ആംആദ്മി പാര്‍ട്ടിക്കാണ് ഡല്‍ഹിയില്‍ ശക്തിയുള്ളതെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനേക്കാള്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുന്നത് ആംആദ്മി പാര്‍ട്ടിക്കാണെന്നും അഖിലേഷ് പറഞ്ഞു.
അതിനാലാണ് എസ്പി ആംആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതെന്നും അഖിലേഷ് പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ശക്തിയില്ലെന്നും അവരെ പിന്തുണച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇന്ത്യ സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്നും എസ്പി നേതാവ് വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും പ്രദേശത്തും ബിജെപിക്കതിരെ ആരാണോ ശക്തര്‍ അവരെ പിന്തുണയ്ക്കുക എന്നതാണ് സഖ്യത്തിലെ ഓരോ പാര്‍ട്ടികളുടെ മുഖ്യലക്ഷ്യമെന്നും അഖിലേഷ് പറഞ്ഞു. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ വിജയം സുനിശ്ചിതമാണെന്നും യുപി മുന്‍ മുഖ്യമന്ത്രി പറഞ്ഞു.