രാഹുലിനെയും കോണ്‍ഗ്രസിനെയും ഉന്നം വച്ച് എഎപി

നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ സത്യസന്ധരുമല്ലാത്ത 11 നേതാക്കളുടെ പട്ടികയിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

author-image
Prana
New Update
liquor policy case

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി ഉന്നം കോണ്‍ഗ്രസിലേക്കും രാഹുല്‍ ഗാന്ധിയിലേക്കും കൂടി വ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നെങ്കിലും ഇതുവരെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുന്നതില്‍ നിന്ന് ആംആദ്മി പാര്‍ട്ടി വിട്ടുനിന്നിരുന്നു. ഇന്ത്യാ മുന്നണിയിലെ ഐക്യം ഏറെക്കുറേ നഷ്ടപ്പെട്ട അവസ്ഥയാണ് നിലവിലുള്ളത്.നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ സത്യസന്ധരുമല്ലാത്ത 11 നേതാക്കളുടെ പട്ടികയിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാഹുലിനെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ബിജെപി നേതാക്കളും പട്ടികയിലുണ്ട്. ഡല്‍ഹിയിലെ വികസനമില്ലായ്മയുടെയും അഴിമതിയുടെയും പേരില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ചിരുന്നു. ഇതാണ് ആംആദ്മി പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്നാണ് വിവരം. നിയമസഭയില്‍ സിഎജി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിലെ കാലതാമസവും ഇപ്പോള്‍ റദ്ദാക്കിയ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയും കോണ്‍ഗ്രസ് മുന്നോട്ടുവക്കുന്നു. അതേസമയം തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അരവിന്ദ് കെജ്രിവാളിനെ പോലൊരു നുണയനെ കണ്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അരവിന്ദ് കെജ്രിവാള്‍ വീണ്ടും നുണകളുടെ കൂമ്പാരവും നിരപരാധിയുടെ മുഖവുമായി വരികയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.ദേശീയ തലത്തില്‍ ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമാണെങ്കിലും ഡല്‍ഹിയില്‍ കോണ്‍ഗ്രസും എഎപിയും പരസ്പരം പോരടിക്കുകയാണ്. എഎപിക്കെതിരെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണയുണ്ടെന്നു പറഞ്ഞ കെജ് രിവാള്‍ ജനുവരി 13ന് സീലംപൂരില്‍ നടന്ന റാലിയില്‍ രാഹുലിന്റെ അവകാശവാദങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. രാഹുലിനെ സത്യസന്ധല്ലാത്ത നേതാവായി ചിത്രീകരിച്ച് എഎപി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പുറത്തിറക്കിയതോടെ, ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ കെട്ടുറപ്പിനെ ഇത് ബാധിച്ചേക്കുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായി.അതേസമയം യമുനാ നദിയിലെ വെള്ളം കുടിക്കാന്‍ കെജ്രിവാളിന് ധൈര്യമുണ്ടോയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ ചോദിച്ചിരുന്നു. എന്നാല്‍ കെജ് രിവാളിനെ പ്രതിരോധിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഇതിനു മറുപടി പറഞ്ഞത് ശ്രദ്ദേയമായിരുന്നു. യമുനയിലെ വെള്ളം കുടിക്കാന്‍ താങ്കള്‍ക്കു ധൈര്യമുണ്ടോ എന്നായിരുന്നു അഖിലേഷിന്റെ മറുചോദ്യം.

 

aap