/kalakaumudi/media/media_files/xhINPaYuOhNlUQpoxcLJ.jpeg)
ന്യൂഡല്‍ഹി: എല്‍ നിനോ സാഹചര്യം ഉണ്ടാവാനുള്ള സാധ്യത വളരെ കുറവായതിനാല്‍ ഇന്ത്യയില്‍ ഈ വര്‍ഷം മണ്‍സൂണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍
സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാല ശരാശരിയായ 87 സെന്റിമീറ്ററിന്റെ 105 ശതമാനം വരെ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മേധാവി മൃത്തുഞ്ജയ മൊഹപാത്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ മഴ ശക്തമാകുമെങ്കിലും തമിഴ്നാടിന്റെയും വടക്കുകിഴക്കന്‍ മേഖലയുടെയും ഭാഗങ്ങളില്‍ കുറഞ്ഞ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍. സാധാരണ മഴയ്ക്ക് 30 ശതമാനം സാധ്യതയും, കൂടുതല്‍ മഴ ലഭിക്കാന്‍ 33 ശതമാനം സാധ്യതയും മണ്‍സൂണ്‍ സീസണില്‍ അത് 26 ശതമാനം ആവാനുമുള്ള സാധ്യതയുണ്ടെന്നും പറയുന്നു.