AC Explosion Leads To Massive Fire In 2-Storey Ghaziabad House
ഗാസിയാബാദില്‍ കടുത്ത ചൂടില്‍ എസി പൊട്ടിത്തെറിട്ട് അഗ്‌നിബാധ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹൗസിംഗ് സൊസൈറ്റിയിലെ സെക്ടര്‍ ഒന്നിലാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ 5.30ഓടെസഹായം തേടി വീട്ടുകാര്‍ ഫയര്‍ ഫോഴ്സിനെ വിളിക്കുകയായിരുന്നു. കെട്ടിട സമുച്ചയത്തിന്റ ഒന്നാം നിലയിലുണ്ടായിരുന്ന എസി യുണിറ്റാണ് പൊട്ടിത്തെറിച്ചത്. തീ വളരെ പെട്ടന്ന് രണ്ടാം നിലയിലേക്കും പടര്‍ന്നു. തീ അണയ്ക്കാന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ശ്രമിച്ചെങ്കിലും സാധ്യമായില്ല. തുടര്‍ന്നാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സംഘമെത്തി ഏറെ നേരം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിലേക്കുള്ള പാചക വാതക ഗ്യാസ് ബന്ധം അടക്കം വിച്ഛേദിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം നടന്നത്.