/kalakaumudi/media/media_files/2024/11/27/roLYvH5FIfbFihbMSeiS.jpg)
മധ്യപ്രദേശ് സിമന്റ് ഫാക്ടറിയില്‍ സ്ലാബ് തകര്‍ന്ന് വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയില്‍ അമാര്‍ഗഞ്ചിലുള്ള ജെകെ സിമന്റ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. നിര്‍മ്മാണത്തിലിരിക്കുന്ന പ്ലാന്റിന്റെ ഒരു ഭാഗത്ത് സീലിങ് സ്ലാബ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം. സീലിങ് സ്ഥാപിക്കുമ്പേള്‍ മധ്യ ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ആ സമയത്ത് അമ്പതിലധികം തൊഴിലാളികളാണ് സിമന്റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.അപകട കാരണം അന്വേഷിക്കാന്‍ വിദ?ഗ്ദ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായാണ് വിവരം. സ്ഥലത്ത് സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.