സേലത്ത് സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 4 മരണം, 20 പേര്‍ക്ക് ഗുരുതര പരിക്ക്

തമിഴ്‌നാട്ടിലെ സേലത്ത് സ്വകാര്യ ബസ് ഹെയര്‍ പിന്‍ വളവില്‍ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ് 4 പേര്‍ മരിച്ചു. 20 പേര്‍ക്ക് ഗുരുതര പരിക്ക്.

author-image
Athira Kalarikkal
New Update
Selam bus accident

Private bus that met with an accident on Yercaud Ghat Road in Salem district on tuesday (photo credit: The Hindu)

Listen to this article
0.75x 1x 1.5x
00:00 / 00:00

സേലം: തമിഴ്‌നാട്ടിലെ സേലത്ത് സ്വകാര്യ ബസ് ഹെയര്‍ പിന്‍ വളവില്‍ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ് 4 പേര്‍ മരിച്ചു. 20 പേര്‍ക്ക് ഗുരുതര പരിക്ക്. 

ചൊവ്വാഴ്ച വൈകുന്നേരം സേലത്തിന് സമീപം യെര്‍ക്കാടായിരുന്നു അപകടം. 56 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. യെര്‍ക്കാട് നിന്ന് സേലത്തേക്ക് പോകവെയായിരുന്നു അപകടം. 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ച് ഡ്രൈവറിന് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡിന്റെ പാര്‍ശ്വ ഭിത്തിയിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.  ഭിത്തി തകര്‍ത്ത ശേഷം കൊക്കയിലേക്ക് മറിഞ്ഞ ബസ് 11-ാം ഹെയര്‍പിന്‍ വളവിലേക്ക് പതിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാല് പേര്‍ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. 

ബസിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കുകളുണ്ട്.  പരിക്കേറ്റവരെ 108 ആംബുലന്‍സുകളിലും പരിസര വാസികളുടെ വാഹനങ്ങളിലും സേലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലം ആണ്ടിപ്പട്ടി സ്വദേശിയായ എസ്. കാര്‍ത്തിക് (35), നാമക്കല്‍ തിരുച്ചന്‍കോട് സ്വദേശി സി. മുനീശ്വരന്‍ (11), സേലം കണ്ണന്‍കുറിച്ചി സ്വദേശി കെ. ഹരി റാം (57), കിച്ചിപാളയം സ്വദേശി ആര്‍. മധു (60) എന്നവരാണ് മരിച്ചത്. 

 

private bus accident Selam Tamil Nadu