അബദ്ധത്തില്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ സൈനികന്‍ മരിച്ചു

24 കാരനായ സത്‌നാം സിംഗ് ആണ് പരിച്ചത്. കിഷ്ത്‌വാര്‍ ജില്ലയില്‍ ആണ് സത്‌നം സിംഗിന് ഡ്യൂട്ടിയുണ്ടായിരുന്നത്. ഡ്യൂട്ടിക്കിടെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നാണ് വിവരം.

author-image
Prana
New Update
gun shot

അബദ്ധത്തില്‍ തോക്കില്‍ നിന്നു വെടിയുതിര്‍ന്ന് സൈനികന് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ സുചിത്ഗഢിലാണ് സംഭവം. 24 കാരനായ സത്‌നാം സിംഗ് ആണ് പരിച്ചത്. കിഷ്ത്‌വാര്‍ ജില്ലയില്‍ ആണ് സത്‌നം സിംഗിന് ഡ്യൂട്ടിയുണ്ടായിരുന്നത്. ഡ്യൂട്ടിക്കിടെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നാണ് വിവരം.
വെടിയൊച്ച കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തുമ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന സത്‌നാമിനെയാണ്. ഉടനെ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടം ദാരുണമാണെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും സൌനികവൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കേസ് രജസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

army gun shot death kashmir accidental death