അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസില്‍ പ്രതി പിടിയില്‍

കോട്ടൂര്‍പുരം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാനശേഖരന്‍. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

author-image
Prana
New Update
d

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസില്‍ പ്രതി പിടിയില്‍.കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ (37) ആണ് അറസ്റ്റിലായത്. കോട്ടൂര്‍പുരം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാനശേഖരന്‍. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

കാമ്പസിലെ ബലാത്സംഗ കേസില്‍ പോലീസ് അന്വേഷണവുമായി സഹകരിക്കുന്നതായി ചെന്നൈ അണ്ണാ സര്‍വകലാശാല. കാമ്പസില്‍ സുരക്ഷാ ജീവനക്കാരും സി സി ടി വി കാമറകളുമുണ്ട്. എങ്കിലും അനിഷ്ട സംഭവമുണ്ടായി. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.കന്യാകുമാരി സ്വദേശിനിയാണ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി നല്‍കിയത്. രാത്രി സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ രണ്ടുപേര്‍ എത്തുകയും സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം തന്നെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയിലുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് കേസെടുത്തിട്ടുണ്ട്.

rape