സല്‍മാന്‍ഖാന്റെ വീടിന് നേരെ വെടിവെപ്പ് ; പ്രതി കസ്റ്റഡിയില്‍ ജീവനൊടുക്കി

അനൂജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതായി മുംബൈ പോലീസ് അറിയിച്ചു.ഏപ്രില്‍ 14നാണ് ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവെപ്പ് നടന്നത്.

author-image
Sruthi
New Update
salman khan

Accused In Salman Khan House Firing Case Dies By Suicide In Jail

Listen to this article
0.75x 1x 1.5x
00:00 / 00:00

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലായിരുന്ന പ്രതികളിലൊരാള്‍ ജീവനൊടുക്കി. മുഖ്യ പ്രതികളിലൊരാളായ അനൂജ് താപനാണ് കസ്റ്റഡിയില്‍ ജീവനൊടുക്കിയത്.ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ അനൂജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതായി മുംബൈ പോലീസ് അറിയിച്ചു. 

വെടിവപ്പ് സംഭവം ഇങ്ങനെ

ഏപ്രില്‍ 14നാണ് നടന്‍ സല്‍മാന്‍ ഖാന്റെ മെട്രോപോളിസിലെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവെപ്പ് നടന്നത്. തുടര്‍ന്ന് വിക്കി ഗുപ്ത (24), സാഗര്‍ പാല്‍ (21), സോനു കുമാര്‍ ചന്ദര്‍ ബിഷ്‌ണോയ് (37), അനൂജ് തപന്‍ (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.?ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് വെടിവെപ്പ് നടത്തിയത്. ലോറന്‍സ് ബിഷ്‌ണോയ് ജയിലിലാണെങ്കിലും ഇയാളുടെ സഹോദരന്‍ അന്‍മോലാണ് വെടിവെപ്പ് സംഘത്തെ ഒരുക്കിയത്.പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ബാന്ദ്രയിലെ സല്‍മാന്‍ ഖാന്റെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്‍പില്‍, ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവെപ്പ് നടത്തിയത്. അഞ്ച് റൗണ്ട് വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.വെടിവയ്പ്പ് നടത്തി സല്‍മാന്‍ഖാനെ ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യം മാത്രമെ സംഘത്തിനുണ്ടായിരുന്നുള്ളൂവെന്നും ഇതിന് ഒരു ലക്ഷം പ്രതിഫലം വാങ്ങിയെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. പ്രതികള്‍ ഒന്നിലധികം സിം കാര്‍ഡുകള്‍ വാങ്ങുകയും വിവിധ സ്ഥലങ്ങളില്‍ അവ ഇടയ്ക്കിടെ മാറ്റുകയും ചെയ്തു. Salman Khan

salman khan