/kalakaumudi/media/media_files/2025/12/10/thandoor-2025-12-10-08-07-33.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുപ്രധാന ഉത്തരവിറക്കി ഡല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി. നഗരത്തിലെ എല്ലാ ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും, ഓപ്പണ്‍ ഈറ്ററികളിലും ഗ്രില്ലിംഗിങ്ങിനായും മറ്റും ഉപയോഗിക്കുന്ന തന്തൂര്‍ അടുപ്പുകള്‍ക്കാണ് നിയന്ത്രണം.
ഇതില്‍ ഉപയോഗിക്കുന്നത് കല്‍ക്കരിയും വിറകും ആയതു കൊണ്ടാണ് നിരോധനം. 1981-ലെ എയര്‍ (പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് പൊല്യൂഷന്‍) ആക്ടിന്റെ സെക്ഷന്‍ 31(എ) പ്രകാരമാണ് ഉത്തരവ്. ഇത് പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കില്‍ മറ്റു ശുദ്ധ ഇന്ധനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കല്‍ക്കരിയും വിറകും വലിയ തോതില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് നിലവാരത്തെ ബാധിക്കും എന്നതിനാലാണിത്.
ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അതേ സമയം, പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥികളും ആരോപിച്ചു. പീഡകര്‍ സൈ്വര്യ വിഹാരം നടത്തുമ്പോള്‍ 20 വയസ്സുള്ള കുട്ടികളെ ഭീകരവാദികളാക്കുനെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇടയ്ക്ക്, നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ദില്ലിയിലെ വായുഗുണനിലവാരം വീണ്ടും വളരെ മോശമായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
