നടൻ അജിത്തിന് കാറോട്ട മത്സരത്തിനിടെ അപകടത്തിൽ പ്പെട്ടു: താരത്തിന് പരിക്കുകളൊന്നും ഇല്ല

നടൻ അജിത് കുമാറിന് സ്പെയിനിൽ കാറോട്ട മത്സരത്തിനിടെ അപകടം. താരത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. അപകടത്തിന്‍റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് സുരേഷ് സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിട്ടുണ്ട്

author-image
Rajesh T L
New Update
accident

വലൻസിയ: സ്പെയിനിലെ വലൻസിയയിൽ നടന്ന ഹൈസ്പീഡ് റേസിംഗ് ഇവന്‍റായ പോർഷെ സ്പ്രിന്‍റ് ചലഞ്ചിനിടെ തമിഴ് സൂപ്പർതാരം അജിത് കുമാറിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു. അജിത്തിന്‍റെ മാനേജർ സുരേഷ് ചന്ദ്ര പങ്കിട്ട ഒരു വീഡിയോയില്‍ അജിത്തിന്‍റെ കാർ മുന്നിലെ നിയന്ത്രണം തെറ്റിയ കാറിന് ഇടിക്കാതിരിക്കാന്‍ തന്‍റെ വാഹനം ഒതുക്കിയപ്പോൾഅപകടംഉണ്ടായത്.

അപകടത്തിന്‍റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് സുരേഷ് സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിട്ടുണ്ട്. “സ്പെയിനിലെ വലെൻസിയയിൽ മത്സരങ്ങളില്‍ ആദ്യ അഞ്ച് റൗണ്ട് അജിത് കുമാറിനെ സംബന്ധിച്ച് മികച്ചതായിരുന്നു. അദ്ദേഹം 14-ാം സ്ഥാനത്തെത്തി. ആറാം റൗണ്ടിലാണ് നിര്‍ഭാഗ്യം ഉണ്ടായത്. അദ്ദേഹത്തിന്‍റെ പിഴവില്‍ അല്ല അപകടം ഉണ്ടായത് എന്നത് വ്യക്തമാണ്.

രണ്ടാം തവണയാണ് അപകടം സംഭവിക്കുന്നത്. എന്നാല്‍ പരിക്കില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു.  സ്ഥിരോത്സാഹം കൊണ്ട് അദ്ദേഹം തിരിച്ചു വരും.

ആശംസകളുടെയും എല്ലാ പ്രാർത്ഥനകൾക്കും നന്ദി. എകെയ്ക്ക് പ്രശ്നങ്ങളൊന്നും ഇല്ല" സുരേഷ് ചന്ദ്രയുടെ പോസ്റ്റ് പറയുന്നു. 

ഗുഡ് ബാഡ് അഗ്ലിയിലാണ് അജിത്തിന്‍റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിടാമുയര്‍ച്ചിയാണയാണ്അദ്ദേഹത്തിന്റെ അവസാനം റിലീസായ ചിത്രം. 

car accident actor ajith kumar