/kalakaumudi/media/media_files/by9CeEZV9r58CCxweH54.webp)
Actor darshan case
ചിത്ര ദുര്‍ഗ സ്വദേശി രേണുക സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചലച്ചിത്രതാരം ദര്‍ശനും കൂട്ടാളികള്‍ക്കുമെതിരെയുള്ള അന്വേഷണം ആരംഭിച്ചു. കാമാക്ഷി പാളയം പൊലീസ് ദര്‍ശനും പവിത്ര ഗൗഡയുമടക്കും പതിമൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ചില സാങ്കേതിക തെളിവുകളും ശേഖരിച്ചു. അറസ്റ്റിലായവരെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊണ്ട് കോടതി ഇന്നലെ ഉത്തരവായിരുന്നു.മരിച്ചയാളില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ തിരിച്ചറിയാനായി ദര്‍ശനെ കൊണ്ടുപോയി. മറ്റ് മൂന്ന് പേരെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും തെളിവെടുപ്പിനായി കൊണ്ടുപോയി. മൃതദേഹം കൊണ്ടിട്ട സ്ഥലം ഇതിലൊരാള്‍ പൊലീസിന് കാട്ടിക്കൊടുത്തു. സാധനങ്ങള്‍ തിരിച്ചറിയാന്‍ സജ്ജമാക്കിയ സ്ഥലത്ത് കനത്ത പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു. പൊലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
