തമിഴ് നടന്‍ മദന്‍ അന്തരിച്ചു

തെന്നാലി, ഫ്രണ്ട്‌സ്, റെഡ് എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ച മദന്‍ ബോബ് മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ 'ഭ്രമരം' സിനിമയിലും അഭിനയിച്ചിട്ടുണ്ട്

author-image
Biju
New Update
madan

ചെന്നൈ : തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെ  വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അന്ത്യം. 

നിരവധി തമിഴ് സിനിമകളില്‍ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ അദ്ദേഹം തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധിക്കര്‍ത്താവുമായിരുന്നു. 

തെന്നാലി, ഫ്രണ്ട്‌സ്, റെഡ് എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ച മദന്‍ ബോബ് മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ 'ഭ്രമരം' സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നിലവില്‍ചെന്നൈഅഡയാറിലെ വസതിയിലാണ് മൃതദേഹം.

 

Madhan Bob